ഭീമന്‍ ലെന്‍സും ക്യാമറകളും
ബെംഗളൂരു ബ്രിഗേഡ് റോഡിനടുത്ത് കാനണിന്‍റെ ഒരു ഡെമോ ഷോ റൂം ഉണ്ട്. കഴിഞ്ഞ ദിവസം അവിടെ കറങ്ങി നടക്കുമ്പോള്‍ ആണ് ഈ ഭീമന്മാരെ കണ്ടത്:

കാനണ്‍ 500mm ആണ് ഈ ലെന്‍സ്. 3.8kg തൂക്കം, 148mm വീതി, 387mm നീളം. ഏകദേശം $6000 (മൂന്നു ലക്ഷം രൂപ) വില. ഞാനടക്കം പക്ഷികളുടെ പടം പിടിക്കാന്‍ താത്പര്യം ഉള്ള പലരും സ്വപ്നം കണ്ടു നടക്കുന്ന ലെന്‍സ്. പക്ഷികളുടെ പടം പിടിക്കാന്‍ ഏറ്റവും പറ്റിയ ലെന്‍സുകളില്‍ ഒന്ന്.

ലെന്‍സ് ഘടിപ്പിച്ച ഈ ക്യാമറയും ചില്ലറക്കാരനല്ല. ഇവനാണ് കാനണ്‍ ഈ ഓ എസ് 1 ഡി എസ് (മാര്‍ക്ക് III). ഏറ്റവും വില കൂടിയ ഫുള്‍ ഫ്രെയിം (എന്ന് പറഞ്ഞാല്‍ ഇതിന്‍റെ ഡിജിറ്റല്‍ സെന്‍സര്‍ 24mm x 36mm ആണ്. ഒരു സാധാരണ ഫിലിമിന്‍റെ വലിപ്പം. ഒരു താരതമ്യത്തിന് സാധാരണ ഡിജിറ്റല്‍ ക്യാമറ സെന്‍സര്‍ ഏകദേശം 4mm x 5mm ആയിരിക്കും) ഡിജിറ്റല്‍ എസ് എല്‍ ആര്‍. 21 മെഗാ പിക്സല്‍. വില ഏകദേശം $6600!

പക്ഷെ എനിക്ക് വേണ്ടത് ഈ ക്യാമറ ആണ്. കാനണ്‍ ഈ ഓ എസ് 5 ഡി മാര്‍ക്ക് II. മറ്റേ ചേട്ടന്‍റെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും ഇവനും ആള് മോശമല്ല. ഈ കഴിഞ്ഞ നവംബറില്‍ രംഗ പ്രവേശം ചെയ്തതെയുള്ളൂ. 21 മെഗാ പിക്സല്‍, ഫുള്‍ ഫ്രെയിം ഡിജിറ്റല്‍ എസ് എല്‍ ആര്‍ തന്നെ. വില കുറച്ചു കുറവാണ്. $2700 മാത്രം:) ഇവരെയൊക്കെ ഒന്ന് തൊട്ടു നോക്കിയപ്പോള്‍ തന്നെ ഭയങ്കര കോരിത്തരിപ്പ്. അങ്ങനെ ഒരു ജീവിതാഭിലാഷം സാധിച്ചു!
പി എസ്: ഈ ഭീകരന്മാരില്‍ ചിലരെക്കുറിച്ച് ഞാന്‍ വേറെയും എഴുതി വെച്ചിട്ടുണ്ട്. എന്താണീ എസ് എല്‍ ആര്‍ എന്നൊക്കെ സംശയം ഉണ്ടെങ്കില്‍ അവിടെ ഒന്ന് പോയി നോക്കൂ. എന്നാണാവോ ഇതൊക്കെ ഒന്ന് കൈയ്യില്‍ കിട്ടുക:)

കാനണ്‍ 500mm ആണ് ഈ ലെന്‍സ്. 3.8kg തൂക്കം, 148mm വീതി, 387mm നീളം. ഏകദേശം $6000 (മൂന്നു ലക്ഷം രൂപ) വില. ഞാനടക്കം പക്ഷികളുടെ പടം പിടിക്കാന്‍ താത്പര്യം ഉള്ള പലരും സ്വപ്നം കണ്ടു നടക്കുന്ന ലെന്‍സ്. പക്ഷികളുടെ പടം പിടിക്കാന്‍ ഏറ്റവും പറ്റിയ ലെന്‍സുകളില്‍ ഒന്ന്.

ലെന്‍സ് ഘടിപ്പിച്ച ഈ ക്യാമറയും ചില്ലറക്കാരനല്ല. ഇവനാണ് കാനണ്‍ ഈ ഓ എസ് 1 ഡി എസ് (മാര്‍ക്ക് III). ഏറ്റവും വില കൂടിയ ഫുള്‍ ഫ്രെയിം (എന്ന് പറഞ്ഞാല്‍ ഇതിന്‍റെ ഡിജിറ്റല്‍ സെന്‍സര്‍ 24mm x 36mm ആണ്. ഒരു സാധാരണ ഫിലിമിന്‍റെ വലിപ്പം. ഒരു താരതമ്യത്തിന് സാധാരണ ഡിജിറ്റല്‍ ക്യാമറ സെന്‍സര്‍ ഏകദേശം 4mm x 5mm ആയിരിക്കും) ഡിജിറ്റല്‍ എസ് എല്‍ ആര്‍. 21 മെഗാ പിക്സല്‍. വില ഏകദേശം $6600!

പക്ഷെ എനിക്ക് വേണ്ടത് ഈ ക്യാമറ ആണ്. കാനണ്‍ ഈ ഓ എസ് 5 ഡി മാര്‍ക്ക് II. മറ്റേ ചേട്ടന്‍റെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും ഇവനും ആള് മോശമല്ല. ഈ കഴിഞ്ഞ നവംബറില്‍ രംഗ പ്രവേശം ചെയ്തതെയുള്ളൂ. 21 മെഗാ പിക്സല്‍, ഫുള്‍ ഫ്രെയിം ഡിജിറ്റല്‍ എസ് എല്‍ ആര്‍ തന്നെ. വില കുറച്ചു കുറവാണ്. $2700 മാത്രം
പി എസ്: ഈ ഭീകരന്മാരില്‍ ചിലരെക്കുറിച്ച് ഞാന്‍ വേറെയും എഴുതി വെച്ചിട്ടുണ്ട്. എന്താണീ എസ് എല്‍ ആര്‍ എന്നൊക്കെ സംശയം ഉണ്ടെങ്കില്‍ അവിടെ ഒന്ന് പോയി നോക്കൂ. എന്നാണാവോ ഇതൊക്കെ ഒന്ന് കൈയ്യില്‍ കിട്ടുക