ഒരു ബസ്സ് യാത്ര കൂടി
9 മണിക്കാണ് ബസ്സ്. ഞാന്‍ മൈസൂര്‍ റോഡ് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ സമയം 9.20. അടുത്ത ബസ്സ് ഇനി എപ്പോഴാണാവോ എന്നാലോചിച്ചു കയറി ചെല്ലുമ്പോള്‍... ദാ ... ഒരു ബസ്സ് സ്റ്റാര്‍ട്ടാക്കി പുറത്തേക്കെടുക്കുന്നു. ഓടിച്ചെന്നു നോക്കിയപ്പോള്‍ അതൊരു കാസര്‍ഗോഡ് ബസ്സാണ്! കോഴിക്കോട്ടേക്ക് വല്ല ബസ്സും ഉണ്ടോ എന്ന് നോക്കി ചുറ്റി നടക്കുമ്പോള്‍ ദാ കിടക്കുന്നു ഒരെണ്ണം. കണ്ടക്ടര്‍ വാതിലില്‍ ചാരി നില്ക്കുന്നു.
"10 മണി ബസ്സാവും ല്ലേ?". അറിയാവുന്ന കന്നഡയില്‍ ചോദിച്ചു.
"അല്ല. 9 മണി." ഞാന്‍ ഒന്നു ഞെട്ടി. ഈശ്വരാ ഇതു തന്നെ ഞാന്‍ ടിക്കറ്റ് എടുത്ത ബസ്സ്. ഇതു കൊള്ളാം. ഞെട്ടല്‍ മാറിയപ്പോള്‍ ബാഗ് തുറന്നു ടിക്കറ്റ് പുറത്തെടുത്തു. 9 മണി. കോഴിക്കോട്ട്. കര്‍ണാടക എസ് ആര്‍ ടി സി. ഇതു തന്നെ. കണ്ടക്ടര്‍ ടിക്കറ്റ് വാങ്ങി. "സമയമായി. വേഗം കയറ്. പോവാം".
അകത്തു കയറിയപ്പോള്‍ മനസ്സിലായി. എന്താ ഇത്ര നേരം പോവാഞ്ഞതെന്ന്. ആകെ മൂന്നു പേരുണ്ട് ബസ്സില്‍. ഇക്കണ്ട രാത്രി മുഴുവന്‍ കണ്ട കാട്ടിലൂടെയൊക്കെ യാത്ര ചെയ്യാനുള്ളതല്ലേ? ഒരു നാലാളെങ്കിലും വേണ്ടെ ഒരു ധൈര്യത്തിന്. അത് തന്നെ കാര്യം. എന്‍റെ സീറ്റ് '7' ആണ്. ബാഗ് ഒക്കെ ഒരു മൂലയ്ക്ക് വെച്ചു ഞാന്‍ ഇരുന്നതും, ബസ് സ്റ്റാര്‍ട്ടായി. നാലാമന്‍റെ ഒരു പവറേ!
കുറച്ചു നേരത്തിനകം തന്നെ ബസ് സിറ്റി വിട്ടു മെയിന്‍ റോഡിലെത്തി. ഞാന്‍ ഉറക്കം പിടിക്കാന്‍ തയ്യാറെടുപ്പും തുടങ്ങി. കണ്ണട അഴിച്ചു വെച്ചു, ജനാല അടച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ തോണ്ടുന്നു. അയാള്‍ക്ക് ജനല്‍ അടക്കാന്‍ കഴിയുന്നില്ല എന്ന്. പാവം ... ഞാന്‍ അടച്ചു കൊടുത്തു. എങ്ങനെ അടക്കണം എന്ന് കാണിച്ചും കൊടുത്തു.
പുള്ളി മലയാളി ആണ്. ഒരാഴ്ചയേ ആയുള്ളൂ ബെംഗളൂരുവില്‍ വന്നിട്ട്. കൃത്യമായി പറഞ്ഞാല്‍ വയനാട്ടില്‍ മേപ്പാടിക്കടുത്ത് സ്വദേശം. കന്നഡ ഒട്ടും അറിയില്ല. പുഴുങ്ങിയ അരിയുടെ ചോറും, വെളിച്ചെണ്ണയും, വയനാട്ടിലെ തെളിഞ്ഞ വെള്ളവും ശീലിച്ച ആള്‍. നാട്ടില്‍ മൂന്നുറുപ്പികക്ക് വലിയ ഗ്ലാസ്സില്‍ നല്ല ചായ കിട്ടും. ഒരാഴ്ച കൊണ്ടു തന്നെ ബെംഗളൂരു മടുത്തു എന്ന് ചുരുക്കം. വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടു ഇവിടെ തന്നെ കഴിച്ചു കൂട്ടണം. സങ്കടം മുഴുവന്‍ എന്നോടു പറഞ്ഞു തീര്‍ത്തു!
ഇവിടെ ഏതോ സെമിനാരിയില്‍ സഹായി ആണ്. പുള്ളിയുടെ നാട്ടില്‍ ആരോ മരിച്ചു. അത് കൊണ്ടു നാട്ടില്‍ പോവുന്നു. കല്പറ്റ ആണ് ഇറങ്ങേണ്ടത്. "എപ്പോ എത്തും?" "ഒരു നാല് മണിക്ക് എത്തേണ്ടതാണ്."
സ്വന്തം കാര്യം മുഴുവന്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ എന്‍റെ കാര്യം ചോദിച്ചു തുടങ്ങി. നാട്, ജോലി, എന്തിന് പോവുന്നു, എവിടെ പോവുന്നു ... "എഞ്ചിനീയര്‍" ആണെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര ബഹുമാനം. വിളി "സാര്‍" എന്നായി. ഞാന്‍ ചുറ്റും നോക്കി. ബസ്സിലുള്ള മറ്റാള്‍ക്കാരൊക്കെ ഉറങ്ങുന്നു. ചമ്മേണ്ട കാര്യമില്ല! എന്നാലും വല്ല "കമ്പ്യൂട്ടര്‍" എന്നോ മറ്റോ പറഞ്ഞാല്‍ മതിയായിരുന്നു!
ബസ്സാണെങ്കില്‍ എല്ലായിടത്തും നിര്‍ത്തിയിട്ടാണ് പോവുന്നത്. മൈസൂര്‍ വിട്ടപ്പോള്‍ 12 മണി കഴിഞ്ഞു. കുറെ ആള്‍ക്കാരൊക്കെ കയറിയിരിക്കുന്നു. എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഒരു നന്ജന്‍ഗുഡ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറക്കം പിടിച്ചു. പിന്നെ ഉണരുന്നത് പുള്ളി ബത്തേരി എത്തിയപ്പോഴാണ്. ഉടനെ പുറകില്‍ നിന്നും ചോദ്യം വന്നു. "എവിടെ എത്തി സാറേ?" "ബത്തേരി". "ങേ ... ഞാന്‍ അറിഞ്ഞതെ ഇല്ല". പിന്നെ കുറച്ചു നേരത്തേക്ക് ശബ്ദമൊന്നും കേട്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും എന്നെ ഒന്നു തോണ്ടി. ആള്‍ നാട്ടിലുള്ള ആരെയോ വിളിക്കാന്‍ നോക്കുന്നു, "ഞാന്‍ ബത്തേരി എത്തി. കല്പറ്റ എത്തുമ്പോള്‍ അവിടെ കാണില്ലേ?" എന്ന് ചോദിക്കാനാണ്. പക്ഷെ കാള്‍ പോവുന്നില്ല. ഞാന്‍ ഫോണ്‍ വാങ്ങിച്ചു നോക്കി. എന്തോ റേഞ്ച് കാണിക്കുന്നില്ല. എന്‍റെ ഫോണിനു കുഴപ്പമില്ല. തല്കാലത്തേക്ക് എന്‍റെ ഫോണില്‍ വിളിച്ചു കൊടുത്തു.
ഇതു വരെ പതുക്കെ സംസാരിച്ച ആളുടെ ശബ്ദം പെട്ടെന്ന് ഉറക്കെയായി. "ങാ ... ഞാനാണ് ... എന്‍റെ ഫോണിനെന്തോ കൊഴപ്പം ... കൂടെള്ള ഒരു സാറിന്‍റെ ഫോണിന്നു വിളിക്ക്യാ ... സാറ് ബാംഗ്ലൂരില്‍ എഞ്ചിനീറാണ് ... ങാ" ... ഞാന്‍ ഒന്നും കൂടെ ചുറ്റും നോക്കി. ഇപ്രാവശ്യം എല്ലാവരും കേട്ടിരിക്കുന്നു. കുറെ പേരൊക്കെ തിരിഞ്ഞു നോക്കുന്നു. ഞാന്‍ നിന്ന നില്പില്‍ ചമ്മി ഇല്ലാതായി. "ബത്തേരി എത്തീട്ടെള്ളു ... കല്പറ്റ എത്തീട്ട് വിളിക്കാം ... ശരി" ... ഞാന്‍ ഫോണ്‍ വാങ്ങി. ഒന്നു ചിരിച്ചു എന്ന് വരുത്തി ... ഇനി കുറച്ചു നേരം കണ്ണടച്ച് ഉറക്കം നടിച്ച് കിടക്കാം!
ഒരുറക്കം കൂടെ കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ "മുട്ടില്‍" (കൈ/കാല്‍ മുട്ടല്ല - ഇതൊരു സ്ഥലപ്പേരാണ്, വയനാട്ടിലെ) എത്തിയിക്കുന്നു. കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്നു. പെട്ടെന്ന് തന്നെ കല്പറ്റ എത്തി ... തിരിഞ്ഞു നോക്കിയപ്പോള്‍ ആള്‍ ഇതൊന്നുമറിയാതെ എന്തോ ആലോചിച്ചിരിക്കുന്നു. "കല്പറ്റ ... എത്തീട്ടോ ..." ഞാന്‍ വിളിച്ചു. "ആണോ?" പുള്ളി ചാടിയെണീച്ചു ചുറ്റും നോക്കി. ബാഗ് എടുക്കാന്‍ തുടങ്ങി. വണ്ടി നല്ല സ്പീഡിലാണ്. കല്പറ്റ ടൌണിലേക്കും, അവിടുന്നു പുറത്തേക്കും നീങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി ... പുള്ളി അവിടെ തന്നെ ഇരിക്കുന്നു! "കല്പറ്റ കഴിഞ്ഞല്ലോ ... ഇറങ്ങീല്ലേ?" ... അപ്പോഴാണ് കക്ഷി പുറത്തേക്ക് നോക്കുന്നത് ... പിന്നെ "അയ്യോ ... ആളെറങ്ങാനുണ്ടേ ..." എന്ന് വിളിച്ചു ഒരൊറ്റ ഓട്ടം ആണ്.
അപ്പോഴേക്കും കല്പറ്റ കഴിഞ്ഞിരുന്നു. "ഇനിയിപ്പോള്‍ ചുണ്ടേല്‍ ഇറങ്ങാം ..." എന്ന് പറഞ്ഞ് പുള്ളി മുന്നിലുള്ള ഒരു സീറ്റില്‍ ഇരുന്നു. (ആരും തെറ്റിദ്ധരിക്കണ്ട ... ചുണ്ടേല്‍ വയനാട്ടിലുള്ള വേറൊരു സ്ഥലം ആണ്!). ചുണ്ടേല്‍ എത്തിയപ്പോള്‍ ഞാന്‍ നോക്കി ... ഇറങ്ങുന്നുണ്ടോ എന്ന് ... ഇറങ്ങി!
ചുരം ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നു. പുള്ളി നേരത്തെ വിളിച്ച ആളാണ്. "കല്പറ്റ എത്ത്യോ?" എന്നറിയാന്‍ വിളിച്ചതാണ്... "അയ്യോ ... പുള്ളി ചുണ്ടേല്‍ ആണല്ലോ ഇറങ്ങിയത്. അവിടെ നില്‍പ്പുണ്ടാവും!" ... പിന്നെ എന്തായോ ആവോ.
ചുരമിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ബാഗ് എടുത്തു മുന്നോട്ടു നടന്നു. എനിക്കിറങ്ങേണ്ടത് താമരശ്ശേരി ആണ്. ഇനി പുള്ളിയെപ്പോലെ ആവണ്ടല്ലോ! കണ്ടക്ടരോട് പറഞ്ഞപ്പോള്‍ "എന്ഗപ്പുശ്" എത്തിയിട്ടേ ഉള്ളു പോലും. ഇതേതു സ്ഥലം എന്ന് വിചാരിച്ചു പുറത്തേക്ക് നോക്കിയപ്പോള്‍ "ഈങ്ങാപ്പുഴ" ആണ് സ്ഥലം. നാവു വടിക്കാഞ്ഞാല്‍ ഇങ്ങനിരിക്കും!
എന്തായാലും 4 മണിക്ക് താമരശ്ശേരി എത്തി. 6 മണിക്കാണ് അടുത്ത ബസ്സ്. ഞാന്‍ പതുക്കെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് നടന്നു. അവിടെ എവിടെങ്കിലും ഒന്നു തല ചായ്ക്കണം!
പി എസ്: എങ്ങോട്ടാ ഈ പുറപ്പെട്ടു പോയത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ... മുത്തപ്പന്‍പുഴ ആയിരുന്നു ലക്‍ഷ്യം. വാവല്‍ മലക്ക് ഒരു ട്രെക്ക്. കുറച്ചു പടം പിടിത്തം (മേഘം മൂടിയ താഴ്വരകള്‍, മസ്തകപ്പാറയിലെ അസ്തമയം, മസ്തകപ്പാറയില്‍ നിന്നും വാവല്‍ മല, കേത്തന്‍പാറയിലെ സൂര്യോദയം ...), തിരിച്ചു വരുന്ന വഴിക്ക് കോഴിക്കോടന്‍ വറുത്ത കായ, കറുത്ത ഹല്‍വ, പാളയത്തെ കടയില്‍ നിന്നും കരിമ്പ് ജ്യൂസ്, സി എച്ച് മേല്പാലത്തിനു താഴെയുള്ള കടയില്‍ നിന്നും പാല്‍ സര്‍ബത്ത്, മാനാഞ്ചിറക്കടുത്ത് നിന്നും ഷാര്‍ജാ ഷേക്ക്, അന്ഹാര്‍ ഹോട്ടലില്‍ നിന്നും കോഴി ബിരിയാണി അങ്ങനെ പലതും ... ഇപ്പ്രാവശ്യം മിഠായി തെരുവിനടുത്തു നിന്നും ഒരു ഫൈറ്റര്‍ മീനിനെയും, എന്‍ ബി എസ്സില്‍ നിന്നും, എം ടിയുടെ കുറച്ചു നോവലുകളുടെ കോപ്പിയും (കാലം, രണ്ടാമൂഴം, നാലുകെട്ട് - വായിച്ചതാണ്, പക്ഷെ പ്രീതുവിനു വേണ്ടി ഒരു കോപ്പി ആവാല്ലോ?) കൂടെ വാങ്ങിച്ചു. അങ്ങനെ സംഗതി ജോറായി എന്ന് പറയാം.