ബന്ദിപ്പൂരിലെ ആനകള്‍
ഇത്തവണ വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ബന്ദിപ്പൂര്‍ വച്ച് ആനകളെ കണ്ടു. എട്ടോളം ആനകളുടെ ഒരു കൂട്ടം. ഒന്നു രണ്ടു കുട്ടിയാനകളും, ഒരു കുട്ടിക്കൊമ്പനും. ഉടനെ ക്യാമറ കയ്യിലെടുത്തു ചാടിയിറങ്ങി. ശാന്തസ്വഭാവക്കാരായ ആനകളുടെ കൂട്ടം ആയത് കൊണ്ടു കുഴപ്പം ഒന്നും ഉണ്ടായില്ല. പാവം ... പയ്യന് പടം പിടിച്ചോട്ടെ എന്ന് വിചാരിച്ചു കാണും.

[കൊമ്പ് കണ്ടാല്‍ കുട്ടിയാണെന്ന് പറയില്ല. അല്ലെ?]

[കുട്ടിയാനയും അമ്മയും]

[ഈ പിടി ആണ് സംഘത്തിന്റെ നേതാവ് എന്ന് തോന്നുന്നു]

[അവരിങ്ങനെ പുല്ലു തിന്നു പുല്ലു തിന്നു റോഡിനടുത്തേക്കു വരുന്നുണ്ടായിരുന്നു]
വഴിയേ പോവുന്ന ആള്കാര് ഒക്കെ ആനകളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്തുന്നുണ്ടായിരുന്നു. ഏറ്റവും പുറകില്‍ ഉള്ള വണ്ടിയല്ലേ ആനക്ക് കിട്ടൂ? അവരില്‍ ആരെങ്കിലും ഒരാളെക്കാളും സ്പീഡില്‍ അവിടുന്നു ഓടി രക്ഷപ്പെടാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കുറെ നേരം അവിടെ നിന്നു പടം പിടിച്ചു :) അമ്മയ്ക്കും അച്ഛനും ആ ആത്മവിശ്വാസം ഇല്ലാഞ്ഞതിനാല്‍ അവര്‍ വണ്ടിയില്‍ തന്നെ ഇരുന്ന് എന്നെ വിളിച്ചു കൊണ്ടിരുന്നു.
എന്തായാലും, കുറച്ചു കഴിഞ്ഞ്, ചില പിള്ളേര്‍സ് ആ വഴിക്ക് വന്നതോടെ സ്ഥിതി മാറി. ആനകളെ കണ്ടതും അവര്‍ വണ്ടി നിര്‍ത്തി, പിന്നെ പൂച്ചകരച്ചിലും, ചിഹ്നം വിളികളും, കൂക്ക് വിളികളും ... ശുംഭന്മാര്. ആ പിള്ളേരുടെ കൂടെ ഇനി അവിടെ നിന്നാല്‍ ആന കയറി ഇറങ്ങാന്‍ സാദ്ധ്യത ഉള്ളത് കൊണ്ടു വേഗം സ്ഥലം വിട്ടു!