സ്കന്ദഗിരിയിലെ സൂര്യോദയം
മേഘങ്ങള്‍ക്ക് മുകളിലൂടെ സൂര്യന് ഉദിച്ചുയരുന്ന കാഴ്ചക്ക് പ്രശസ്തമാണ് സ്കന്ദഗിരി. വാരാന്ത്യങ്ങളില്‍ നൂറു കണക്കിനാളുകള്‍ സൂര്യോദയം കാത്ത് അവിടുണ്ടാവും. അതും നിലാവെളിച്ചത്തില്‍ ഒരു രണ്ടു മണിക്കൂര്‍ ട്രെക്കിനു ശേഷം. ഏതോ ഒരാള്‍ സ്കന്ദഗിരിയില്‍ പോയി പടങ്ങള്‍ എടുത്തത് ഇ-മെയില്‍ വഴി ബെംഗളൂരു ഉള്ള എല്ലാവരും കണ്ടതിനു ശേഷമാണ് അവിടെ ഇത്രയ്ക്കു തിരക്ക് തുടങ്ങിയത്.

സൂര്യോദയം എല്ലായ്പോഴും കാണാന്‍ പറ്റണം എന്നില്ല. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കണ്ടത് കോടമഞ്ഞ് മാത്രം:( ഞങ്ങള്‍ മാത്രമല്ല. ഇക്കാണുന്ന ആള്കാര് മുഴുവന്‍. ഇടക്കൊക്കെ മഞ്ഞു മാറിയപ്പോള്‍ താഴെയുള്ള താഴ്വര കാണാമായിരുന്നു.

എന്തായാലും മഞ്ഞൊക്കെ മാറിയപ്പോഴേക്കും സൂര്യന് അങ്ങ് മുകളിലെത്തിയിരുന്നു. മഞ്ഞുകാലം കഴിഞ്ഞിട്ട് ഇനിയും വരാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ മലയിറങ്ങി. ബെംഗളൂരുവില്‍ നിന്നു 75 കിമി ഉണ്ട് സ്കന്ദഗിരിക്ക്. 1350 മീറ്റര്‍ ഉയരം. പോകാനുള്ള വഴിയും സ്കന്ദഗിരി ട്രെക്ക് വിശേഷങ്ങളും വിശദമായി ആംഗലേയത്തില്‍ എഴുതിപ്പിടിപ്പിച്ചത് കൊണ്ടു വീണ്ടും എഴുതുന്നില്ല.

തിരിച്ചു വരുന്ന വഴിക്ക് കണ്ടതാണ് ഈ ചെമ്മരിയാടുകളെ. കുറെയെണ്ണം ഉണ്ടായിരുന്നു. ചുവന്ന മണ്ണും കൂടെയായപ്പോള്‍ കുറച്ചു പടങ്ങള്‍ പിടിക്കാതെ പോരാന്‍ തോന്നിയില്ല:)

ഇതാണ് ആട്ടിടയന്. ആടുകളെയും ഇടയനെയും ഒരുമിച്ചു പടമെടുക്കാന്‍ ആ സമയത്തു തോന്നിയില്ല. അടുത്ത തവണ ആവാം അല്ലെ?

സൂര്യോദയം എല്ലായ്പോഴും കാണാന്‍ പറ്റണം എന്നില്ല. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കണ്ടത് കോടമഞ്ഞ് മാത്രം

എന്തായാലും മഞ്ഞൊക്കെ മാറിയപ്പോഴേക്കും സൂര്യന് അങ്ങ് മുകളിലെത്തിയിരുന്നു. മഞ്ഞുകാലം കഴിഞ്ഞിട്ട് ഇനിയും വരാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ മലയിറങ്ങി. ബെംഗളൂരുവില്‍ നിന്നു 75 കിമി ഉണ്ട് സ്കന്ദഗിരിക്ക്. 1350 മീറ്റര്‍ ഉയരം. പോകാനുള്ള വഴിയും സ്കന്ദഗിരി ട്രെക്ക് വിശേഷങ്ങളും വിശദമായി ആംഗലേയത്തില്‍ എഴുതിപ്പിടിപ്പിച്ചത് കൊണ്ടു വീണ്ടും എഴുതുന്നില്ല.

തിരിച്ചു വരുന്ന വഴിക്ക് കണ്ടതാണ് ഈ ചെമ്മരിയാടുകളെ. കുറെയെണ്ണം ഉണ്ടായിരുന്നു. ചുവന്ന മണ്ണും കൂടെയായപ്പോള്‍ കുറച്ചു പടങ്ങള്‍ പിടിക്കാതെ പോരാന്‍ തോന്നിയില്ല

ഇതാണ് ആട്ടിടയന്. ആടുകളെയും ഇടയനെയും ഒരുമിച്ചു പടമെടുക്കാന്‍ ആ സമയത്തു തോന്നിയില്ല. അടുത്ത തവണ ആവാം അല്ലെ?