മണ്ണിന്റെ പുത്രന്
മദ്ദൂരിലെ കെ (കര്‍ണാടക) എസ് ആര് ടി സി സ്റ്റാന്‍ഡില്‍ ബസ്സ് നിര്‍ത്തിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ഉച്ചയൂണിനുള്ള സമയം. എനിക്കൂണ് മാണ്ഡ്യ എത്തിയതിനു ശേഷം - പ്രീതുവിന്റെ വീട്ടില്‍. ഒരര മണിക്കൂര്‍ കൂടെ കാത്തിരിക്കണം.
തൊട്ടടുത്ത സീറ്റില്‍ ഒരു കര്‍ഷക കുടുംബം. പാടത്ത് പണിയെടുത്തു പരുക്കനായ ശരീരം. മകനെ ഭക്ഷണം കഴിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന ചേച്ചിക്ക് കാക്കക്കറുപ്പ് നിറം. ഇത്ര കറുപ്പ് നിറം ആദ്യമായാണ് കാണുന്നത് :) ചേട്ടനത്രക്ക് നിറം പോര! അപ്പോഴാണ് കക്ഷി കാലെടുത്തു സീറ്റില്‍ വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. പാടത്തെ ചെളിയില്‍ മുങ്ങിയ പാദങ്ങള്‍ - പകുതിയും സീറ്റിലായിരിക്കുന്നു. കഷ്ടം എന്നൊരു നിമിഷം ഓര്‍ത്തു - പിന്നെ മനസ്സു ചെന്നു നിന്നത് 'വാത്സല്യം' എന്ന ചിത്രത്തിലെ ഒരു രംഗത്തിലേക്ക്. പാടത്ത് നിന്നും ചെളിയും വിയര്‍പ്പും പറ്റിയ ശരീരവുമായി കയറി വരുന്ന മേലേടത്ത് രാഘവന് നായര്‍ പട്ടണത്തില്‍ വളര്‍ന്ന അനിയന്റെ ഭാര്യക്ക് ഓക്കാനം വരുത്തുന്നത്! ഒരു പക്ഷെ ഞാനും ഒരു പട്ടണ പരിഷ്കാരി ആയിരിക്കുന്നു!
കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ പുള്ളി നിലക്കടല തിന്നുന്നു. തോടു പൊളിച്ചിടുന്നത് നേരെ താഴേക്ക് ... ഇതു ശരിക്കും കഷ്ടം തന്നെ. ഏത് മണ്ണിന്റെ പുത്രനാണെങ്കിലും ഇരിക്കുന്ന സ്ഥലം വൃത്തികേടാക്കുന്നത് കഷ്ടം തന്നെ. അതോ ... ഞാന്‍ വല്ലാതെ പരിഷ്കാരിയായോ?
പി എസ്: മാണ്ഡ്യക്ക് പോയത് പ്രീതുവിനെയും മനുവിനെയും തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍. അവര്‍ ഇനി ബെംഗളൂരുവില്‍ ... എന്റെ കൂടെ :)

0 Comments:
Post a Comment
<< Home