ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും
ദക്ഷിണ മേഖലയും മദ്ധ്യ മേഖലയും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന ദുലീപ് ട്രോഫി മത്സരത്തിനിടക്ക് എടുത്തതാണീ ചിത്രങ്ങള്‍:
ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ തന്നെ മദ്ധ്യ മേഖലയുടെ ഒരു വിക്കറ്റ് വീണു. ദക്ഷിണ മേഖലയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറിന്റെ 70ഓളം റണ്‍സ് പുറകിലായിരുന്നു അവര്‍. 7 വിക്കറ്റും പോയിരിക്കുന്നു. ആ സ്ഥിതിയിലാണ് മുരളി കാര്‍ത്തിക്കും പീയുഷ് ചൌളയും ഒന്നിച്ചത്. നമ്മുടെ ശ്രീശാന്തടക്കം എല്ലാ ബൌളര്‍മാര്‍ക്കും കണക്കിന് കിട്ടി. മുരളി കാര്‍ത്തിക്കിന്റെ ഒരു തകര്‍പ്പന്‍ ബൌണ്ടറി ഷോട്ട് താഴെ.

താരനിബിഡമായ ദക്ഷിണ മേഖല അല്പം പരുങ്ങിയ സമയം ആയിരുന്നിത്. സ്ലിപ്പില്‍ നിന്ന ദ്രാവിഡ് ഒരു ക്യാച്ചും വിട്ടു. ക്യാപ്റ്റന്‍ ലക്ഷ്മണും കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ആണ് ഈ ചിത്രത്തില്‍ ദ്രാവിഡിന്റെ കൂടെ.

ബാലാജി ആയിരുന്നു കൂട്ടത്തില്‍ നന്നായി ബൌള്‍ ചെയ്തത്. ശ്രീശാന്ത് ഇടക്കൊരു ബൌണ്‍സറും ചെയ്തു. പീയുഷ് ചൌള കഷ്ട്ടിച്ചാണ് ഒഴിഞ്ഞു മാറിയത്.

ദക്ഷിണ മേഖലയുടെ സ്കോറിന് 6 റണ്‍സ് പുറകില്‍ പീയുഷ് ചൌള സിക്സ് അടിക്കാന്‍ നോക്കി ഉയര്‍ത്തിയടിച്ചു ക്യാച്ച് കൊടുത്തു പുറത്തായതോടെ എല്ലാം തകിടം മറഞ്ഞു.

പിന്നീട് വന്ന ആര് പി സിങ്ങിന്റെ ബാറ്റിനു ചുറ്റും ഫീല്‍ഡര്‍മാര്‍ പൊതിഞ്ഞു. കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും അവസാനം ബാലാജി ആര് പി സിങ്ങിനെ പുറത്താക്കി. ദക്ഷിണ മേഖലയുടെ സ്കോറിന്റെ മൂന്നു റണ്‍സ് പുറകില്‍. പിറ്റേ ദിവസം രണ്ടു പന്തുകള്‍ക്കുള്ളില്‍ ബാലാജി അവസാന വിക്കറ്റ് കൂടെ വീഴ്ത്തിപ്പോള്‍ ദക്ഷിണ മേഖല കഷ്ടിച്ച് ഒന്നാം ഇന്നിങ്ങ്സ് ലീഡും അത് വഴി അടുത്ത റൌണ്ടിലേക്ക് പ്രവേശനവും നേടി.
അവസാനം ബാലാജി തന്നെ താരം! ശ്രീശാന്തിനെ പിന്തള്ളി ബാലാജി ടീമില്‍ കയറിയത് വെറുതയല്ല അല്ലേ?

2 Comments:
ഇനീ ക്രിക്കറ്റ് കമന്ററി പണീം തുടങ്ങാല്ലോ. :-)
:-)
Post a Comment
<< Home