നായക്കുട്ടികളും ഫാന്റ്റ കുരങ്ങനും
കുറച്ചു ദിവസമായിട്ട് ബൂലോകത്ത് നിരങ്ങാന്‍ പറ്റിയിട്ടില്ല. ചെറിയ ചില തിരക്കുകള്‍. കുറച്ചു ചിത്രങ്ങള്‍ പോസ്റ്റാന്‍ എടുത്തു വച്ചിട്ട് ദിവസങ്ങളായി. ഇതാ ആദ്യത്തെ സെറ്റ്. ഇതൊക്കെ ഒരു മാസം മുന്നേ ശിവഗംഗ പോയപ്പോള്‍ എടുത്തതാണ്:

അങ്ങോട്ട് പോവുന്ന വഴിക്ക് ഒരു ധാബയില്‍ വെച്ചു കണ്ടതാണ് ഈ നായക്കുട്ടികളെ. പ്രീതുവിനു നായകളെ ഇഷ്ടമില്ലാത്തത് കാരണം ആണ്. ഇല്ലെങ്കില്‍ എടുത്തു വീട്ടില്‍ കൊണ്ടു പോവാമായിരുന്നു :)

ശിവഗംഗയിലെ ഒരു പ്രധാന വില്ലന്‍ ആണ് കുരങ്ങന്മാര്. ആരെങ്കിലും തിന്നാനോ കുടിക്കാനോ എന്തെങ്കിലും പുറത്തെടുത്താല്‍ ഇവരുടെ വില്ലത്തരം പുറത്തു വരും :) ആരെയോ പേടിപ്പിച്ചു തട്ടിയെടുതതാണ് ഈ ഫാന്റ്റ. ഒരു കുപ്പിയില്‍ നിന്നു എങ്ങനെ കുടിക്കണം എന്നവനു കൃത്യമായിട്ടറിയാം.

പടം പിടിച്ചത് അവന് ഇഷ്ടമായില്ല എന്ന് തോന്നുന്നു. നോക്കുന്നത് കണ്ടില്ലേ?
തിരിച്ചു വരുന്ന സമയത്തു കുറെ കുരങ്ങന്മാര് ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ മുന്നിലുള്ള ഒരു ചേട്ടന് പറയുന്നുണ്ടായിരുന്നു - "മീറ്റിങ്ങ് ആണ്. എത്ര തേങ്ങ കട്ടു, എത്ര പഴം അടിച്ചു മാറ്റി എന്നൊക്കെ കണക്കെടുക്കുകയായിരിക്കും!" :) എന്റെ ഓഫീസിലെ കുരങ്ങന്മാര് ആണ് ഏറ്റവും ബുദ്ധിമാന്മാര് എന്നാണു വിചാരിച്ചിരുന്നത്. എല്ലാ കുരങ്ങന്മാരും ഇങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. ഒന്നോര്‍ത്താല്‍ മനുഷ്യനും ഇങ്ങനല്ലേ. വിശപ്പ് മാറ്റാന്‍ എന്താ ചെയ്തു കൂടാത്തത്. അല്ലെ? പിടിച്ചു പറിക്കും, മോഷ്ടിക്കും, വേണ്ടി വന്നാല്‍ ഫാന്റ്റയും കുടിക്കും!

3 Comments:
puppies are very cute :)
pinne I think kuranganmar is better than us ;)
നായ്ക്കുട്ടികളെ കാണാന്‍ നന്നായിട്ടുണ്ട്. :-)
ധന്യ: 'better' എന്ന് പറഞ്ഞാല്‍? മിടുക്കന്മാര് എന്നോ? നല്ലവര്‍ എന്നോ?
ബിന്ദു: എനിക്കും ഇഷ്ടപ്പെട്ടു. ഭാര്യ സമ്മതിച്ചിരുന്നെങ്കില്‍ എടുത്തു വീട്ടില്‍ കൊണ്ടു പോവാമായിരുന്നു :)
Post a Comment
<< Home