കൊക്കരെബെല്ലൂരിലെ പക്ഷികള്‍
കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ഒരു കൊച്ചു ഗ്രാമം ആണ് കൊക്കരെ ബെല്ലൂര്‍. മറ്റെല്ലാ വിധത്തിലും സാധാരണം ആയ ഈ ഗ്രാമം ഒരു കാര്യത്തില്‍ അസാധാരണം ആണ് - പക്ഷി സമ്പത്തിന്റെ കാര്യത്തില്‍!
ബെംഗളൂരു നിന്നു മൈസൂരു പോകുന്ന വഴിക്ക്, മഡ്ഡൂര്‍ എത്തുന്നതിനു ഒരു 5 കി മി മുന്നേ ഈ ഗ്രാമത്തിലേക്കുള്ള റോഡ് കാണാം. ഈ കൊച്ചു റോഡിലൂടെ ഒരു 12 കി മി കൂടെ പോകണം ഇവിടെയെത്താന്‍. ഫിബ്രുവരി - മാര്‍ച്ച് ആണ് ഇവിടെ വരാന്‍ ഏറ്റവും പറ്റിയ സമയം. ഈ മാസങ്ങളില്‍ പല തരം ദേശാടന പക്ഷികളെ ഇവിടെ കാണാം. പെയിന്‍-റ്റഡ് സ്റ്റോര്‍ക്ക് (Painted Stork), നൈറ്റ് ഹെറോണ്‍ (Night Heron), പെലിക്കനുകള്‍, തുടങ്ങി പല തരം പക്ഷികള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് ഞാന്‍ ആദ്യമായി ഇവിടെ വന്നത്. അപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയിരുന്നു.

ഇപ്രാവശ്യം, വിരുന്നുകാര് ആയിട്ട് പെലിക്കനുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. നാലോ അഞ്ചോ മരങ്ങളിലായി നൂറോളം പെലിക്കനുകള്‍! ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമ മദ്ധ്യത്തില്‍ യാതൊരു വിധ ഭയാശങ്കകളും ഇല്ലാതെയാണ് ഇവ കൂടു കെട്ടിയിരിക്കുന്നത്. ഇതു വര്‍ഷങ്ങളായി നടന്നു പോവുന്നതാണ്. ഈ പക്ഷികളെ ദൈവത്തിന്റെ അതിഥികള്‍ ആയാണത്രേ ഈ നാട്ടുകാര്‍ കാണുന്നത്.
വിദേശി വിരുന്നുകാര് ഡിസംബറില്‍ കുറവായിരുന്നെങ്കിലും പല തരത്തിലുള്ള നാടന്‍ പക്ഷികള്‍ ആ കുറവ് നികത്തി. തത്തമ്മ, ബുള്‍ബുള്‍, തുന്നാരന്‍, വാനമ്പാടി, കൊക്കുകള്‍ തുടങ്ങി അനേക തരം പക്ഷികളെ ഈ യാത്രക്കിടയില്‍ ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചു. ചില ചിത്രങ്ങള്‍ താഴെ.

തത്തമ്മേ ... പൂച്ച പൂച്ച ... എത്ര തത്തകള്‍ ആയിരുന്നെന്നോ വഴിയില്‍ മുഴുവനും!

ഈ പക്ഷിയെ ഞാന്‍ മുന്നേ കണ്ടിട്ടില്ല. ഇതിന് ഏതാണ്ട് മൂന്ന് ഇഞ്ച് നീളമേയുള്ളു.

ഇതു തുന്നാരന്റെ (Weaver Bird) കൂടല്ലേ? ഈ കൂട്ടിനടുത്ത് രണ്ടു ബുള്‍ബുള്‍ ഉണ്ടായിരുന്നതാണ്. ഫോട്ടോ ഏടുക്കാന്‍ കിട്ടിയില്ല.

ഇതൊരു ഗ്രീന്‍ ബീ ഈറ്റര്‍ (Green Bea Eater) ആണെന്ന് തോന്നുന്നു. വിദഗ്ദ്ധന്മാര് ആരെങ്കിലും ഉണ്ടോ അവിടെ?
പിറ്റേ ദിവസം ഞങ്ങള്‍ പോയത് പാണ്ഡവപുര എന്ന സ്ഥലത്തേക്കാണ്. അവിടുത്തെ വിശേഷങ്ങള്‍ വേറെ ഒരു പോസ്റ്റ് ആയി എഴുതാം.

5 Comments:
പക്ഷി‘പിടിത്തം’ അനസ്യൂതം തുടരുന്നു ല്ലേ. നടക്കട്ടെ :-)
നല്ല പോസ്റ്റ്
പക്ഷി വിശേഷങ്ങളും ചിത്രങ്ങളും നന്നായി
അയ്യോ..ഞാന്‍ ഇതു കണ്ടേ ഇല്ലല്ലോ..
അടിപൊളി...മോള്‍ക്ക് ഇന്നലെ ഗൂഗിളില്‍ സെര്‍ച്ചി പെലിക്കന്നെ കാണിച്ചു കൊടുത്തതെയുള്ളൂ...
നല്ല ചിത്രങ്ങള്‍..
ബിന്ദു ചേച്ചി: ഇടക്കൊക്കെ :) വേണ്ടെ?
ശ്രീ: നന്ദി ശ്രീ
സരിജ: നന്ദി സരിജേ
സ്മിത: ഈ ചിത്രങ്ങളും മോള്‍ക്ക് കാണിച്ചു കൊടുത്തോളൂ :)
Post a Comment
<< Home