ഒരു ബുധനാഴ്ച ദിവസം
നിങ്ങളെന്തു വിചാരിച്ചു? നമ്മളെ കൊന്നൊടുക്കുന്ന ഇവര്‍ നമ്മളെക്കാള്‍ മിടുക്കരാണെന്നോ? ഇന്റര്‍നെറ്റില്‍ ബോംബ് എന്ന് തിരഞ്ഞാല്‍ 352 സൈറ്റ്സ് കിട്ടും. എങ്ങനെ ബോംബ് ഉണ്ടാക്കും. എന്തൊക്കെ സാമഗ്രികള്‍ വേണം. എല്ലാ വിവരങ്ങളും എളുപ്പത്തില്‍ കിട്ടും. ഫ്രീ ആയിട്ട്.
എനിക്കുറപ്പാണ് ... ട്രെയിനില്‍ ബോംബ് വെച്ചത് അക്രമം മാത്രമല്ല, ഒരു വെല്ലുവിളി കൂടെയായിരിന്നു. "ഞങ്ങള്‍ നിന്നെയൊക്കെ ഇങ്ങനെ കൊന്നൊടുക്കും. നിനക്ക് എന്ത് ചെയ്യാന്‍ കഴിയും?" എന്ന വെല്ലുവിളി ... ഒരു വെള്ളിയാഴ്ച്ച അവര്‍ ഈ ചോദ്യം നമുക്കു മുന്നിലേക്ക് എറിഞ്ഞു. മറ്റൊരു ചൊവ്വാഴ്ച ഇതേ ചോദ്യം ആവര്‍ത്തിച്ചു ... ഒരു ബുധനാഴ്ച ഞാന്‍ അവര്‍ക്ക് മറുപടി കൊടുക്കുന്നു. അത്ര മാത്രം!
കുറ്റം നമ്മളുടെതാണ്. പെട്ടെന്ന് ക്ഷമിക്കും, മറക്കും. എന്ത് പ്രശ്നം ഉണ്ടായാലും ചാനല്‍ മാറ്റി മാറ്റി എല്ലാ ബഹളവും കാണും, എസ് എം എസ് അയക്കും, ഫോണ്‍ ചെയ്യും, ഞാന്‍ രക്ഷപ്പെട്ടു എന്ന് സമാധാനിക്കും. ഈ അവസ്ഥയോട് പൊരുതുന്നതിനു പകരം പതുക്കെ പതുക്കെ എല്ലാം മറക്കും. അല്ലാതെന്തു ചെയ്യാന്‍? നാല് നേരത്തെ ഭക്ഷണത്തിനുള്ള വഴിയും കാണണ്ടേ? അത് കൊണ്ടു നാം സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നു. രാജ്യം ഭരിക്കാന്‍! നമുക്കു വേണ്ടി ഈ കീടങ്ങളെ കൊന്നൊടുക്കാന്‍! എന്നിട്ടാ സര്‍ക്കാര്‍ എന്ത് ചെയ്യുന്നു?
ഇതു സ്വീകാര്യമല്ല ... ഏതെങ്കിലും ഒരു രാജ്യ ദ്രോഹി ഒരു ബട്ടണ്‍ അമര്‍ത്തി എനിക്ക് വേണ്ടി തീരുമാനിക്കണ്ട ഞാന്‍ എപ്പോള്‍ മരിക്കണം എന്ന്.
ഇതൊന്നും ഞാന്‍ പറഞ്ഞതല്ല ... "A wednesday" എന്ന സിനിമയിലേതാണ്. കുറച്ചു കാലമായി കാണണം എന്ന് വിചാരിച്ചിട്ട് ഇന്നലെയാണ് കഴിഞ്ഞത്. വിവര്‍ത്തനം അത്ര കൃത്യം ഒന്നുമില്ല. എന്റെ ഓര്‍മ്മയും വിശ്വാസങ്ങളും അനുസരിച്ച് തെറ്റുകള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, ഹിന്ദിയിലെ ഒരു മുഴുത്ത തെറി ഒരര്‍ത്ഥത്തില്‍ രാജ്യദ്രോഹം തന്നെയല്ലേ? അമ്മ എന്നതിന് മാതൃരാജ്യം എന്ന് അര്‍ത്ഥം കല്പിക്കാമല്ലോ?
സിനിമയില്‍ കാണിക്കുന്നത് പോലെ "A stupid common man" നിയമം കയ്യിലെടുക്കണം എന്ന് ആരും പറയും എന്ന് തോന്നുന്നില്ല. പക്ഷെ ഈ ചോദ്യങ്ങളൊക്കെ ഓരോ കൂരമ്പുകളല്ലേ? ഓരോ സ്ഫോടനവും വെടി വെപ്പും കഴിയുമ്പോള്‍ നമ്മളോരോരുത്തരും രോഷം കൊള്ളും, വികാരപ്രകടനങ്ങള്‍ നടത്തും, ചോദ്യങ്ങള്‍ ഉയര്‍ത്തും. എന്നിട്ടാര്ക്കെന്തു കാര്യം? ചെയ്യേണ്ടത്, അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരല്ലേ?
9/11നു ശേഷം അമേരിക്കയില്‍ ഒരു ഭീകരാക്രമണം പോലും നടന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇസ്രയേലിലും മറ്റും എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ തന്നെ നമ്മളാരും അറിയുന്നില്ല. യു കെ, സ്പെയിന്, തുടങ്ങിയ സ്ഥലങ്ങളിലും കാര്യമായി ഒന്നും അടുത്തൊന്നും ഉണ്ടായിട്ടില്ല. അവിടെയൊന്നും കഴിയാത്തത് കൊണ്ടാണോ ഈ ഭീകരവാദികളൊക്കെ കൂടെ ഇങ്ങോട്ട് പോന്നത്? ഇന്ത്യയിലും പാകിസ്ഥാനിലും മാത്രം ഇങ്ങനെ പടക്കം പൊട്ടുന്നത് പോലെ ബോംബുകള്‍ പൊട്ടുന്നത്? നിരപരാധികള്‍ മരിച്ചു വീഴുന്നത്?
എന്റെ കീഴില്‍ ഒരു പോലീസ് സേനയില്ല, രഹസ്യാന്വേഷണ വകുപ്പില്ല, ഈ ഭീകരവാദികളെയൊക്കെ വീട്ടില്‍ കേറി വെടി വെക്കാന്‍ ശേഷിയുള്ള പട്ടാളമുവില്ല. അത് കൊണ്ടു തന്നെ ഈ മാനസിക രോഗം ബാധിച്ച കൊലയാളികളെ എന്ത് ചെയ്യാന്‍ കഴിയും എന്ന് എനിക്കറിയില്ല. നമ്മുടെ സര്‍ക്കാരിനു തന്നെ എന്തു ചെയ്യാന്‍ കഴിയും എന്നെനിക്കറിയില്ല. പക്ഷെ, രാജ്യം ഭരിക്കാനും, കീടങ്ങളെ കൊന്നൊടുക്കാനും നാം തിരഞ്ഞെടുത്ത സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തെങ്കിലേ പറ്റൂ!
ഈ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണെന്ന് നമ്മുടെ സര്‍ക്കാര്‍ പറയുന്നു. വേണ്ട തെളിവുകള്‍ ഉണ്ടെന്നും. എല്ലാ രാജ്യങ്ങള്‍ക്കും സ്വയം രക്ഷക്കുള്ള അവകാശം ഉണ്ടെന്ന് ഒബാമയും പറയുന്നു. പാകിസ്ഥാനില്‍ അരാജകത്വം ആണെന്ന് എല്ലാവര്ക്കും അറിയാം. സ്വന്തം രാജ്യത്ത് നിന്നും പടരുന്ന ഈ അന്താരാഷ്ട്ര തലവേദന (ഈ പേരു ഞാനിട്ടതല്ല, മാദെലെയിന് ആള്‍ബ്രൈറ്റ് പറഞ്ഞതാണ്) അവര്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവരോടു യുദ്ധത്തിന് പോയിട്ട് ഒരു കാര്യവുമില്ല. തമ്മില്‍ തല്ലി ചാവാം എന്നല്ലാതെ. ഒന്നെങ്കില്‍ അവര്‍ പറയുന്നതു പോലെ ഒരു സംയുക്ത സംരംഭം നടത്തി നോക്കുക. അല്ലെങ്കില്‍, നിയന്ത്രണ രേഖ കടന്ന്, അമേരിക്ക ചെയ്തത് പോലെ വായു മാര്‍ഗം ഈ ഭീകരരെ നേരിടാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക. പാകിസ്ഥാന് സര്‍ക്കാരിനെക്കൊണ്ടു കഴിയാത്തതോ, അവര്‍ക്ക് ചെയ്യാന്‍ ആഗ്രഹമില്ലാത്തതോ, ആയ കാര്യങ്ങള്‍ അവര്‍ നമുക്കു ചെയ്തു തരണം എന്ന് വാശി പിടിച്ചിട്ടു ഒരു കാര്യവുമില്ല. നമുക്കു വേണ്ടി അമേരിക്ക പാകിസ്ഥാനെ പറഞ്ഞു സമ്മതിപ്പിക്കണം എന്ന് വാശി പിടിച്ചിട്ടും കാര്യമില്ല.
ഇവിടത്തെ കാര്യം തന്നെ നോക്കൂ. രാജ് താക്കറെ എന്നൊരു പകല്‍ ഭീകരനെ അറസ്റ്റ് ചെയ്യാന്‍ തന്നെ നമുക്കു മാസങ്ങളോളം ആലോചിക്കേണ്ടി വന്നു. മുംബൈയിലും, ബെംഗളൂരുവിലും, മറ്റ് പല സ്ഥലങ്ങളിലും നടക്കുന്ന പ്രാദേശിക ഭീകര വാദത്തെ അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിഷേധിക്കാനാവുമോ? ബാബറി മസ്ജിദ് തകര്‍ത്തതിനോ, ചില ക്രിസ്ത്യന്‍ മിഷണറിമാരെ കൊന്നതിനോ, എണ്ണമറ്റ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കോ ഉത്തരവാദികള്‍ ആയവര്‍ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതിലൊരാള്‍ ഒളിവില്‍ ഇരുന്നു പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തിയാല്‍ നമുക്കു തടയാന്‍ പറ്റുമോ? കണ്ടു തന്നെ അറിയണം. എല്‍ ടി ടി ഈ എന്ന ഭീകര സംഘടനക്ക് ഇന്ത്യയില്‍ നിന്നും ഒരു സഹായവും കിട്ടുന്നില്ല എന്ന് നമുക്കു ഉറപ്പിച്ചു പറയാന്‍ പറ്റുമോ? എല്ലാ തവണത്തെയും പോലെ ഇത്തവണയും നമ്മുടെ സര്‍ക്കാര്‍ പാകിസ്ഥാനെയോ, ദാവൂദ് ഇബ്രാഹിമിനെയൊ പഴി ചാരി ഒഴിഞ്ഞു മാറാതിരിക്കട്ടെ ... കുറഞ്ഞത് ഈ ആരോപണങ്ങള്‍ ഏറ്റു പിടിച്ചു നമ്മള്, "stupid common man" വിഡ്ഢികള്‍ ആവരുത്!
വേറെ ആരെയെങ്കിലും നന്നാക്കാന്‍ ശ്രമിക്കുന്നതിനു മുന്നേ ആദ്യം സ്വയം നന്നാവണം എന്നല്ലേ? ഈ വിപത്തിനെ നേരിടാന്‍ ഞാന്‍ എന്ത് ചെയ്യാനും തയ്യാര്‍. നികുതി വെട്ടിപ്പൊന്നും ഇതു വരെ നടത്തിയിട്ടില്ല (മാസക്കൂലിക്ക് ജോലിയെടുക്കുന്നവര്‍ക്ക് അതിന് കഴിയില്ല എന്നത് വേറെ കാര്യം). എപ്പോഴും കയ്യില്‍ പാസ്പോര്‍ട്ട് (അല്ലെങ്കില്‍ വേറെന്തെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്) കരുതണമെങ്കില്‍ ആവാം! സംശയകരമായി തോന്നുന്ന എന്തെങ്കിലും കണ്ടാല്‍ പോലീസില്‍ അറിയിക്കാം (അതിന് പുറപ്പെട്ടാല്‍ ഞാന്‍ അകത്താവില്ല എന്ന് പ്രതീക്ഷിക്കുന്നു). വി ഐ പികള്‍ക്ക് സുരക്ഷിതമായി കടന്ന് പോവാന്‍ മണിക്കൂറുകളോളം സിഗ്നലുകളില്‍ കാത്തു നില്ക്കാം. എപ്പോള്‍, എവിടെ വെച്ചും പരിശോധനകള്‍ക്ക് വിധേയനാകാം. ഒരു നല്ല പൌരന് ചെയ്യേണ്ട കാര്യങ്ങള്‍ വേറെ ഉണ്ടെങ്കില്‍ അതെല്ലാവരെയും അറിയിക്കൂ ... എല്ലാം ചെയ്യാം!
ഇന്ത്യയില്‍ എവിടെയും - ബസ്സിലോ ട്രെയിനിലോ വിമാനത്തിലോ പൊതുസ്ഥലങ്ങളിലോ, അനുവദനീയമായ സമയങ്ങളില്‍ - മരണഭയം ഇല്ലാതെ പോവാനുള്ള സ്വാതന്ത്ര്യവും, ധൈര്യവും ഇവിടത്തെ പൌരന്മാര്ക്ക് കൊടുക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ? ഇത്രയും ഉറപ്പിക്കാനുള്ള ശക്തി നമ്മുടെ രാജ്യത്തിനില്ലേ? ഭരണകര്ത്താക്കള്ക്കില്ലേ? അതോ, ജീവന് ത്യജിച്ചും രാജ്യത്തെ സേവിക്കുന്ന ഭടന്മാരുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ മാത്രമുള്ളതാണോ ഈ ഭരണകൂടം? അതോ, നമ്മുടെ മുഖ്യനെപ്പോലെ അത്ര മാത്രം ചെയ്യുമ്പോള്‍ കയ്യടി കിട്ടാത്തതില്‍ പരിഭവിച്ച് അസഭ്യം പറയാനോ??

5 Comments:
എന്ത് ചെയ്യാം സന്ദീപ്..ഇതു വായിക്കുമ്പോഴും,മനസ്സില്‍ വിഷമം തോന്നുമ്പോഴും നമുക്കറിയാം..നമ്മള് ഒരിയ്ക്കലും സുരക്ഷിതരല്ല എന്ന്...തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും, എന്തെങ്കിലും അത്യാപത്ത് വരുമ്പോള്‍ അലറിവിളിച്ചു കരയാനും അല്ലാതെ ഞാനടങ്ങുന്ന പൊതുജനം എന്ന കഴുതകള്‍ക്ക് എന്ത് ചെയ്യാനാകും???
ഭരണകൂടത്തെയാണോ ഉണ്ണിമാധവാ ഉപദേശിക്കുന്നത്?നല്ല തമാശ:)
namukku blog ezhuthaan alle patto :(
നമുക്ക് ഇങ്ങനെയൊക്കെ ചിന്തിയ്ക്കാമെന്നല്ലാതെ എന്തു ചെയ്യാനൊക്കും?
സ്മിത: തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് പോലും അത്ര വലിയ കാര്യം ആണെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സോ, ബി ജെ പിയോ ഇനി ഇടതു പക്ഷമോ ആര് ഭരണത്തില്‍ വന്നാലും ചില കാര്യങ്ങള്‍ മാറില്ല.
വികടശിരോമണി: ഭരണകൂടത്തിനു
കുറച്ചു ഉപദേശം ആവശ്യമാണെന്നു തോന്നുന്നില്ലേ?
ധന്യ, ശ്രീ: അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ കടമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബ്ലോഗ് വഴിയോ വോട്ടു വഴിയോ, പി ഐ എല്‍ വഴിയോ എല്ലാവരും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നിടത്താണ് മാറ്റങ്ങളുടെ തുടക്കം.
Post a Comment
<< Home