വഴിയോരക്കാഴ്ചകള്‍ ... വടക്കെ കര്‍ണാടകത്തില്‍ നിന്നും
ഹംപിയും വടക്കെ കര്‍ണാടകത്തിലെ മറ്റു ചില സ്ഥലങ്ങളും പോയി വന്നപ്പോഴേ വിചാരിച്ചതാ കുറച്ചു ചിത്രങ്ങള്‍ ഇവിടെ ഇടണം എന്ന്. പക്ഷെ, ആദ്യം തന്നെ വന്നത് വികട കവിത ആണ്. അതോടെ ഈ ബ്ലോഗ് ആരും വായിക്കാതെയായി :) ഒരു യാത്ര വിവരണവും ഫോട്ടോ ബ്ലോഗില്‍ വേറെ കുറച്ചു ചിത്രങ്ങളും ഇട്ടു. ഇപ്പോഴാണ് ബാക്കിയുള്ള ചിത്രങ്ങളൊക്കെ എടുത്തു നോക്കുന്നത്.

ഈ യാത്രയിലെ തന്നെ ഏറ്റവും നല്ല ഭാഗം ബാഗല്‍ക്കോട്ടെ പാടങ്ങളാണ്. ഈ ഭാഗത്തെ കൃഷിക്കാരോക്കെ നല്ല അദ്ധ്വാനികള്‍ ആണെന്ന് തോന്നുന്നു. അവിടെ സുര്യകാന്തി മുതല്‍, എള്ള്, ഉള്ളി, ചോളം ... എല്ലാം കാണാമായിരുന്നു. ബാദാമി (പണ്ടത്തെ പേരു വാതാപി), കഴിഞ്ഞു കുള്‍ഗേരി പോവുന്ന വഴിക്കായിരുന്നു ഞാന്‍ ആദ്യമായി ഇത്രയും ഉള്ളി ഒരുമിച്ചു കാണുന്നത്. ഒന്നു രണ്ടു സ്ഥലത്തു ഇതു തന്നെ കണ്ടപ്പോള്‍, നിര്‍ത്തി ചോദിച്ചു. അണ്ണന്മാരെ, ചേച്ചിമാരെ എന്താ ഈ ചെയ്യുന്നേ എന്ന്? അവര്‍ വലിയ ഉള്ളിയും ചെറിയ ഉള്ളിയും വേറെ വേറെ ചാക്കിലാക്കുകയാണത്രേ. നമ്മടെ കൊച്ചു കേരളത്തിലെക്കൊക്കെ ഉള്ളി വരുന്നതു ഇവിടുന്നാണെന്ന് തോന്നുന്നു.

കുള്‍ഗേരി കഴിഞ്ഞു, എന്‍ എച്ച് 218 ലേക്ക് കയറിയിട്ടാണ് ബാക്കിയുള്ള കാഴ്ചകള്‍. ഈ ഭാഗത്ത് ബസ്സിനെക്കാളും കൂടുതല്‍ കാളവണ്ടികള്‍ ആണെന്ന് തോന്നുന്നു. റോഡുകള്‍ ഒക്കെ കാലിയായിരുന്നു. ആകെയുള്ളത് കാള വണ്ടികള്‍ ആയിരുന്നു. ഇതാ അതിലൊരെണ്ണം.

കുറച്ചും കൂടെ കഴിഞ്ഞാണ് ഈ പാടം കാണുന്നത്. ഇവരിവിടെ ചോളം നടുകയാണത്രേ. ഈ കറുത്ത മണ്ണ് കണ്ടില്ലേ. വളരെ ഫലഫൂയിഷ്ടം ആണെന്ന് പറയപ്പെടുന്നു.

പക്ഷെ സൂര്യകാന്തി പാടങ്ങളായിരുന്നു ഏറ്റവും കൂടുതല്‍. ഈ ചിത്രം എടുത്തത് ജെവാര്‍ഗി എന്ന സ്ഥലത്തിനടുത്ത് വെച്ചാണ്. ബിജാപൂര്‍ (വിജാപുര എന്നും പറയപ്പെടുന്നു) നിന്നും ഗുല്‍ബര്‍ഗ (പുതിയ പേരു കല്‍ബുര്‍ഗി) പോകുന്ന വഴിക്ക്.
കുറെ കാലത്തിനു ശേഷമുള്ള ഈ നീണ്ട യാത്ര ഒരു മനോഹരമായ അനുഭവം ആയിരുന്നു. ഇനിയെപ്പോഴാണാവോ പറ്റുക?

8 Comments:
Sandeep, ലിങ്കില്‍ ഉള്ളതെല്ലാം മനോഹരമായ ചിത്രങ്ങള്‍. Perfect exposure and perfect frames. പക്ഷെ ഈ പോസ്റ്റില്‍ ഉള്ള ചിത്രങ്ങള്‍ക്ക് ആ മിഴിവില്ലല്ലോ. എന്തായാലും നല്ല കാഴ്ചകള്‍ക്ക് നന്ദി.
കര്‍ഷക കാഴ്ച്ചകള്‍ കണ്ണിനു കാഴ്ച്ചയായി... നന്ദി, നല്ല ചിത്രങ്ങള്‍...
സൂര്യകാന്തിയുടെ പടം വളരെ നന്നായിടുണ്ട്. ആദ്യത്തെ പടം ഒഴികെ മറ്റുലവയും നല്ലത് തന്നെ.
ഇവിടെയും, ഇവിടെയും, ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും പോയി പടങ്ങള്‍ കണ്ടു. എല്ലാം സൂപ്പര്‍ :-)
മത്തായിച്ചേട്ടാ: പടം നന്നയില്ലെന്കിലും അതൊരു മനോഹര കാഴ്ച ആയിരുന്നു. ആദ്യമായിട്ടാണ് ഇത്രേം ഉള്ളി ഒരുമിച്ചു കാണുന്നത്. അപ്പൊ പിന്നെ പോസ്റ്റാം എന്ന് വിചാരിച്ചു.
മാടായി: നന്ദി
ബിനോയ്: സാങ്കേതികമായി കൂടുതല്‍ ഇഷ്ടപ്പെടുന്ന പടങ്ങള്‍ ഞാന്‍ ഫോട്ടോ ബ്ലോഗ്ഗില്‍ ഇടാറാണ്. ഇവിടെ പോസ്റ്റിയ ചിത്രങ്ങള്‍ അത്രയ്ക്ക് നന്നായില്ല എന്നെനിക്കും തോന്നി. പക്ഷെ, യാത്രയുടെ ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇവയല്ലേ നല്ലത്. അതാ ഇവിടെ ഇട്ടത് :)
ഉണ്ണിച്ചേച്ചി: ഇവിടെയും, ഇവിടെയും, ഇവിടെയും, ഇവിടെയും, പിന്നെ ഇവിടെയും പോയി നോക്കിയതിനു പ്രത്യേകം നന്ദി :)
കലക്കന്‍ ചിത്രങ്ങള്‍..
ഞാനും,ഇവിടെയും,ഇവിടെയും,ഇവിടെയും..പിന്നെ ഇവിടെയും പോയി നോക്കി..നന്ദി പറയണേ..
നല്ല ചിത്രങ്ങൾ
കട്ടവണ്ടി കട്ടവണ്ടി....ഞാൻ കട്ടു!!
സ്മിതെ: ഇങ്ങനെ നന്ദി ചോദിച്ചു വാങ്ങുന്നത് മോശമാണേ :)
ലക്ഷ്മി: ങേ? എവിടേക്കാ കട്ടത്?
Post a Comment
<< Home