ബന്ധമില്ലാത്ത ചില കാര്യങ്ങള്‍...
1. ഇപ്രാവശ്യം വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ അന്ധാളിച്ചു. ചേട്ടനും ചേട്ടത്തിയമ്മയും ഒരു ബാറ്റ് വീശി കളിക്കുന്നു. സംഗതി ഇലക്ട്രോണിക് ആണ്. ഒരു ബട്ടണ്‍ ഞെക്കി പിടിച്ചു വീശിയാല്‍ കൊതുക് കുടുങ്ങിയത് തന്നെ. കുറഞ്ഞ ചെലവ്, കുറഞ്ഞ പ്രയത്നം, കൂടുതല്‍ കൊതുകള്‍ക്ക് മരണം! ആദ്യമൊന്നും എനിക്കതിനെ അത്രക്കങ്ങു ഇഷ്ടമായില്ല. കൊതുകിനെ അടിച്ചു കൊല്ലുന്നതിന്റെ രസം ഇതിനില്ല. അപ്പോഴാണ് ചേട്ടന്റെ ഉപദേശം. "ഇവിടെയൊക്കെ ഇപ്പോള്‍ ചിക്കന്‍ ഗുനിയ ആണ്. കൊതുകിനെ കൈ കൊണ്ടു കൊല്ലുന്നതും അത്ര സുരക്ഷിതം അല്ല. കൊല്ലാതിരുന്നാലും പ്രശ്നമാണ്. അതല്ലേ ഞാന്‍ ഇതു വാങ്ങിയത്!" സംഗതി ശരിയാണെന്ന് എനിക്കും തോന്നി. ഉപയോഗിച്ചു നോക്കിയപ്പോള്‍ നല്ല സുഖം ... നമ്മുടെ ചോര കുടിക്കുന്ന കൊതുകുകള്‍ ഇങ്ങനെ കരിഞ്ഞു തീരുന്നത് ഒരു കാഴ്ച തന്നെയാണ്!
... തിരിച്ചു പോരുന്നതിന്റെ തലേ ദിവസം, ഒരു മേശയുടെ മുകളില്‍ കയറി, മച്ചിലുള്ള കൊതുകിനെ കറന്റ് അടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന എന്നെ കണ്ടപ്പോള്‍ ചേട്ടത്തിയമ്മയുടെ കമ്മന്റ്: "ഇവിടെ എല്ലാരും താളവട്ടത്തിലെ മോഹന്‍ ലാലിനെ പോലെ ആയെന്നു തോന്നുന്നു!"
2. വീട്ടിലേക്ക് പോവുന്ന വഴിക്ക് കണ്ട ചില കാഴ്ച്ചകള്‍:

പാടത്തിന്റെ നടുവിലുള്ള ഈ വീട് വയനാട്ടിലാണ്. മുത്തങ്ങ കഴിഞ്ഞ്, ബത്തേരി എത്തുന്നതിനു മുന്നേ.

ഇതു ലക്കിടി. ചുരം തുടങ്ങുന്നതിനു തൊട്ടു മുന്നേ. സമയം നട്ടുച്ച ആണെങ്കിലും മഞ്ഞു മൂടി കിടക്കുന്ന മലനിരകള്‍, അതിനിടക്ക് ചെറിയ മഴച്ചാറലും, നേരെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്കോര്‍പിയോ, വേര്സയുടെ ചില്ലിനകത്തൂടെ.
3. ഹംപി യാത്ര ഉഗ്രനായിരുന്നു. കൂടുതല്‍ കവിതയൊന്നും വന്നില്ലെങ്കിലും (ആ കവിത വായിക്കാത്തവര്‍ ഈ വഴി ഒന്നു പോയി വരൂ), ഹംപി കഴിഞ്ഞ് പോയ സ്ഥലങ്ങള്‍ കുറെ കൂടെ നന്നായി. കുറഞ്ഞത് നമ്മളെല്ലാം തിന്നുന്ന ഉള്ളി വരുന്നതു ബാഗല്ക്കോട്ടു നിന്നാണെന്നു മനസ്സിലായി. പിന്നെ ചോളം വിരിയിക്കുന്ന പാടങ്ങളും, സൂര്യകാന്തിപ്പൂക്കളും ... എല്ലാം കൊണ്ടും മനോഹരമായ ഒരനുഭവം. പൂര്‍ണമായ യാത്രാവിവരണം ഇവിടെ ഉണ്ട്.

2 Comments:
കവിത വായിക്കാനും ഹംപി യാത്രയെക്കുറിച്ചറിയാനും പോകുന്നു. റ്റാറ്റാ, അവിടെക്കാണാം :-)
ചേട്ടത്തിയമ്മയുടെ കമന്റ് ഇഷ്ടായി..എന്നാലും,ചിക്കുന്‍ ഗുനിയ വരാതെ കിടക്കാലോ..
Post a Comment
<< Home