ഒരു ചോദ്യം?
ഹുജി, സിമി, ലഷ്കര്‍ തുടങ്ങി എല്ലാ ജിഹാദികളോടും ഒരു ചെറിയ ചോദ്യം:
ആരോടാണ് നിങ്ങളുടെ ജിഹാദ്? ബെംഗ്ലൂരും അഹമ്മദാബാദും, ഇതിന് മുമ്പ് ജയപൂരും, ദില്ലിയിലും, കോഴിക്കോടും, മുംബൈയിലും മരിച്ചു വീണ സാധാരണക്കാരോടോ? അതോ പുറത്തിറങ്ങാന്‍ പേടിച്ചു വീട്ടിലിരിക്കുന്ന അവരുടെ സുഹൃത്തുക്കളോടും, ബന്ധുക്കളോടുമോ?
ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുണ്ടായിട്ടും, മതത്തിന്റെ പേരില്‍ ഒരിക്കല്‍ വിഭജിക്കപ്പെട്ടിട്ടും, ഒരു ഹിന്ദു രാഷ്ട്രമായിരിക്കുവാന് മുതിരാതെ, എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കാന്‍ തീരുമാനിച്ചതാണോ ഇന്ത്യക്കെതിരെ നിങ്ങള്‍ പട നയിക്കാന്‍ കാരണം? എല്ലാ മതസ്ഥര്‍ക്കും പേടിയില്ലാതെ പുറത്തിറങ്ങി നടക്കാം എന്ന സ്ഥിതിയാണോ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്?
സാധരണക്കാര്‍ക്ക് എതിരെയുള്ള ഈ ഭീകരതയെ ഭീരുത്വം എന്നേ വിളിക്കാന്‍ കഴിയൂ! ഈ ഭീരുത്വം കൊണ്ട് ഒരു രാഷ്ട്രത്തിന്റെ സ്വതന്ത്ര ചിന്തയെയും നന്മയെയും നിങ്ങള്‍ക്ക് കീഴ്പെടുത്താന്‍ കഴിയില്ല!

9 Comments:
സന്ദീപ് ഒരു ബി.ജെ.പിക്കാരന് ആണോ എന്നറിയില്ല. അല്ലെങ്കിലും എനിക്ക് അത്ഭുതമൊന്നുമില്ല. വലിയ വര്‍ഗീയ ചിന്തകളൊന്നുമില്ലാത്ത സാധാരണ ഹിന്ദുവിനെ പ്രകോപിപ്പിച്ച് ഒരു വര്‍ഗീയ ധ്രുവീകരണം നടത്തുക എന്നതാണ് ഈ സ്ഫോടനത്തിന്റെ ഉദ്ദേശം. ബി.ജെ.പി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് അവര്‍ തെരഞ്ഞെടുത്തത് എന്നത് യാദൃശ്ചികമല്ല. ഇതിന്റെ പേരില്‍ ഒരു കലാപം തുടങ്ങിക്കിട്ടിയാല്‍ അത് വലിയ ബോണസ് ആവുമല്ലോ.
മുസ്ലിം തീവ്രവാദികളെ സംബന്ധിച്ചിടത്തോളം ബി.ജെ.പി അടുത്ത തവണ അധികാരത്തില്‍ വരുമെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. എന്നാലേ അവര്‍ വിചാരിക്കുന്ന രീതിയില്‍ ഇന്ത്യന്‍ ജനത ശിഥിലമാകൂ.
സന്ദീപേ.. ഈ ചോദ്യം ഒന്നും ചോദിക്കരുത്. താങ്കള്‍ ഹിന്ദു വര്‍ഗ്ഗീയ വാദിയായി ഇവിടുത്തെ ചില ബുജി കളും ‘ മതേതരവാദികളും(കള്ള) മുദ്ര കുത്തപ്പെടും. അവര്‍ക്കൊന്നും ഇതുകാണാനോ ചിന്തികാനോ കഴിയില്ല. ഇനി ചിന്തിച്ചാല്‍ തന്നെ ബാബറി മസ്ജിദ്ദ് തകര്‍ത്തതിന്റെയും ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ “വംശഹത്യ” യുടെയും സ്വഭാവിക തിരിച്ചടി എന്നു പറഞ്ഞു വിശദീകരിച്ചു കളയും.
നമ്മുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അരുമില്ലല്ലോ സുഹൃത്തെ ഇവിടെ :( . മനുഷ്യരില്ലാത്ത അല്ലെങ്കില്‍ വികലാംഗരുടെ രാജ്യമായിരിക്കും അവര്‍ ഭരിക്കാന്‍ പോകുന്നത്.
നനഞ്ഞിടത്തെ എല്ലാവരും കുഴിക്കൂ...ചാഞ്ഞു കിടക്കുമ്പോള്‍, പെട്ടെന്ന് ഓടിക്കയറാന്‍ എളുപ്പമല്ലേ?
ഭീകരവാദം തുലയട്ടെ..!
പ്രവീണ്‍: മനുഷ്യന് മനുഷ്യനെ കൊല്ലരുത് എന്ന് പറയുന്നതു ഹിന്ദു വര്‍ഗീയ വാദം ആണെങ്കില്‍, ഞാനൊരു വര്‍ഗീയ വാദി ആണെന്ന് തോന്നുന്നു! ബാബറി മസ്ജിദ് തകര്‍ത്തതും, ഗുജറാത്തില്‍ കലാപം നടത്തിയതും ഈ സ്ഫോടനങ്ങളില്‍ മരിച്ചു വീണ സധാരണക്കാരാണോ? മതം ചോദിച്ചാണോ ബോംബുകള്‍ ആളുകളെ കൊല്ലുന്നത്?
കുഞ്ഞന്‍: അതെ! എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഭീകരവാദം തുലയുക തന്നെ വേണം
കണ്ണുസ്: രണ്ടല്ല, മൂന്നു സംസ്ഥാനങ്ങള്‍, രാജസ്ഥാനിലും ബി ജെ പി തന്നെയല്ലേ? താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. വലിയ വര്‍ഗീയ ചിന്തകള്‍ ഒന്നുമില്ലാത്ത സാധാരണക്കാരെ വര്‍ഗീയ വാദികളാക്കുക എന്നതാവും ഈ സ്ഫോടനങ്ങലുടെ ഒരേയൊരു പരിണാമം. ഞാന്‍ വര്‍ഗീയ വാദിയല്ല, പക്ഷെ വികസന വാദിയാണ്, അഴിമതി വിരുദ്ധനും. അഴിമതിയെ എതിര്‍ക്കുന്ന വികസനത്തിനെ പിന്തുണയ്ക്കുന്ന, വ്യക്തികള്‍ ഏത് പാര്ടിയിലാണോ, ഞാനും അവിടെയാണ്.
സ്മിത: ഒരു കണക്കില്‍ ശരി തന്നെ. 9/11നു ശേഷം അമേരിക്കയില്‍ ഒന്നും സംഭവിച്ചിട്ടില്ലല്ലോ? ഇവിടെയാണെങ്കില്‍ ഒരു പത്തു സ്ഫോടന പരമ്പരകള്‍ എങ്കിലും നടന്നു. ഇവിടത്തെ പോലീസിന്റെ കഴിവുകേടല്ലെ അത് കാണിക്കുന്നത്?
സരിജ: അതത്ര എളുപ്പമാവില്ല. വാളെടുത്തവന്‍ വാളാല്‍ എന്ന് കേട്ടിട്ടില്ല? ഈ നിരപരാദികളെ കൊന്നു തള്ളുന്നവര്‍ എന്നെങ്കിലും പിടിക്കപ്പെടുക തന്നെ ചെയ്യും.
മനുഷ്യനന്മയെക്കരുതി ഉണ്ടാക്കിയ മതങ്ങള്‍ മനുഷ്യനെ ഇന്നെവിടേക്കു നടത്തിക്കുന്നു എന്ന് ചിന്തിക്കുന്നത് നന്ന്. പാഠപുസ്തകങ്ങള്‍ കത്തിക്കലും, അദ്ധ്യാപകനെ കൊല്ലലും ഇതിന്റെ തന്നെ മറ്റൊരു രൂപമല്ലെ?
ഈ പോസ്റ്റിനു വളരെ ലളിതമായ ഉത്തരങ്ങള്‍ ഒന്നും ഇല്ല, പക്ഷെ തങ്ങളുടെ ആശങ്ക എനിക്കും ഉണ്ട്. നമ്മുക്ക് നിയമങ്ങള്‍ ധാരാളം ഉണ്ട്, പക്ഷെ അവയെ എത്ര കണ്ടു നമ്മള് ബഹുമാനികാറുണ്ട്? വര്‍ഷത്തില്‍ നടക്കുന്ന ധാരാളം ബോംബ് സ്ഫോടനങ്ങളില്‍ എത്രയെന്നതില്‍ നമ്മള് കുറ്റവാളികളെ കണ്ടെത്തി, മാത്രകാപരമായി ശിക്ഷികാറുണ്ട്? ഒരു തരത്തില്‍ പറഞ്ഞാല്‍ സാമാന്യ നീതി-ന്യായ വ്യവസ്ഥിതി ഇല്ലതതിനലലാണ് ഈ ബോംബ് സ്ഫോടനങ്ങല്ക് ആളെ കിട്ടുന്നത്.
പ്രവീണിന്റെ കമന്റിനു കീഴില്‍ ഒരൊപ്പ്.
ചിലപ്പോള്‍ ഇനി അതു താങ്കള്‍ തന്നെ ചെയ്ത ഗൂഢാലോചനയുടെ ഫലം ആണോ എന്നും എഴുത്തു വന്നേക്കാം
എന്തും തങ്ങള്‍ക്കുള്ള വോട്ടാക്കി മാറ്റാനുള്ള തരം പോസ്റ്റുകളും കാണുന്നില്ലെ? ശവത്തിന്റെ ചൂടാറൂന്നതിനു മുമ്പു തന്നെ. ഇനിയും ചോരപ്പുഴ ഒഴുകും പോലും
കഷ്ടം
Post a Comment
<< Home