യെര്ക്കാടും നീന്തലും...
കുറെ ദിവസമായി വെള്ളക്കടലാസില്‍ എന്തെങ്കിലും എഴുതിപ്പഠിച്ചിട്ട് ... പ്രത്യേകിച്ച് ഒന്നും എഴുതാനില്ലാഞ്ഞിട്ടാണ് എന്ന് പറഞ്ഞാല്‍ അത് കള്ളമാകും ... ചില കാര്യങ്ങളൊക്കെ എഴുതാതിരിക്കുന്നതല്ലേ നല്ലത് :)
വിഷു കഴിഞ്ഞു ബെംഗ്ലൂരില്‍ തിരിച്ചെത്തിയ ആഴ്ച തന്നെ മാണ്ഡ്യക്കടുത്ത് മേല്ക്കോട്ടെ ക്ഷേത്രത്തില്‍ പോയിരുന്നു. ചില ചിത്രങ്ങള്‍ ഇവിടെ. യെര്‍ക്കാട് ഒരു ട്രെക്കിനു പോയതാണ് മറ്റൊരു പ്രഥാന സംഭവം ... 4 ദിവസം ഏതാണ്ട് 43 കിമി നടന്നു ... യെര്‍ക്കാട് ടൌണില്‍ നിന്നു തുടങ്ങി മഞ്ഞക്കുട്ട, വെള്ളക്കട, സെംഗളത്തുപട്ടി, സെമ്മനാഥം, നാഗളൂര് ... എന്നീ ഗ്രാമങ്ങളിലൂടെ തിരിച്ചു യെര്ക്കാട്ടിലെത്തി ... പുര്‍ണമായ യാത്രാവിവരണം ഇവിടെ.
വീട്ടിനടുത്ത് തന്നെ ഒരു നല്ല നീന്തല്‍കുളം കണ്ടു പിടിച്ചതാണ് വേറൊരു നല്ല കാര്യം :) കൂടെ ജോലി ചെയ്യുന്ന മഞ്ജുനാഥ് ആണ് സ്ഥലം കാണിച്ചു തന്നത്. യെര്‍ക്കാട് പോയപ്പോള്‍ ഒന്നു-രണ്ടു കുളങ്ങളിലും തോടുകളിലും ചാടിയതിനു ശേഷം വെള്ളത്തിലിറങ്ങാന്‍ തക്കം നോക്കിയിരിപ്പായിരുന്നു :) ഇതേതായാലും നന്നായി :

ഇന്നു രാവിലെയും അവിടെ പോയി :) 15 അടി താഴ്ചയുള്ള ഭാഗത്ത് ഊളിയിട്ടു പോയി നിലം തൊട്ടതാണ് ഇന്നത്തെ പ്രധാന നേട്ടം! ക്യാമറ കൊണ്ടു പോവാന്‍ പാടില്ലാത്തതാണ്, പക്ഷെ ആരും ശ്രദ്ധിക്കാതെ മഞ്ജുവിന്റെ ഒന്നു രണ്ടു ചിത്രങ്ങളെടുത്തു. സ്ഥലം കാണിച്ചു തന്നതിന്റെ നന്ദിസൂചകമായി ആ ചിത്രങ്ങള്‍ മേലെ കൊടുത്തിരിക്കുന്നു :)
ഈ വാരാന്ത്യത്തില്‍ ഒരു ട്രെക് കൂടെ. ഒമ്പത്ത് ഗുഡ്ഡെ(സ്ഥലപ്പേര് കന്നടയില്‍ ... മലയാളത്തില്‍ ഒമ്പത് മലകള്‍)യിലേക്ക് ... ഇനിയിപ്പോ തിരിച്ചു വന്നിട്ടെഴുതാം.

1 Comments:
:) :)
ezhdaan kore undaayittu ezhudaadirukkandu potta swabhavamaan tto ;)
Post a Comment
<< Home